News Details

29 Jun 2026

പി.എൻ. പണിക്കർ അനുസ്മരണവും വായന പക്ഷാചരണ സമാപനവും സംഘടിപ്പിച്ചു

പി.എൻ. പണിക്കർ അനുസ്മരണവും വായന പക്ഷാചരണ സമാപനവും സംഘടിപ്പിച്ചു

​മൂത്തേടം: മൂത്തേടം ഫാത്തിമ ആർട്സ് ആൻ്റ് സയൻസ് കോളേജിൽ പി.എൻ. പണിക്കർ അനുസ്മരണവും വായന പക്ഷാചരണ സമാപനവും പ്രൗഢ ഗംഭീരമായി സംഘടിപ്പിച്ചു. കോളേജിലെ മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തി ലാണ് പരിപാടി ഒരുക്കിയത്.വായന പക്ഷാചരണ സമാപനത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ ഫാ. ഷിബിൻ പി. ജെയിംസ് നിർവ്വഹിച്ചു. മലയാള വിഭാഗം മേധാവി എം. ശ്രീലത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവിയും അധ്യാപകനും യാത്രികനുമായ സുരേഷ് നടുവത്ത് മുഖ്യതിഥിയായി പങ്കെടുത്ത് പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വായനയുടെ പ്രാധാന്യത്തെയും അതിൻ്റെ സമകാലിക പ്രസക്തിയെയും കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളോട് സംസാരിച്ചു.പുതിയ കാലഘട്ടത്തിൽ ഡിജിറ്റൽ മാധ്യമങ്ങൾ സജീവമാകുമ്പോഴും അറിവിൻ്റെയും ചിന്തയുടെയും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ പുസ്തക വായനയ്ക്ക് മാത്രമേ സാധിക്കൂ എന്നും, വായന കേവലം ഒരു ശീലമല്ല മറിച്ച് മനുഷ്യനെ സംസ്കരിച്ചെടുക്കുന്ന പ്രക്രിയയാണെന്നും അദ്ദേഹം കൂട്ടിചേർത്തു

കോളേജ് സി.ഇ.ഒ ഫാ. എബ്രഹാം പതാക്കൽ, ബർസാർ ഫാ. സബിൻ എബ്രഹാം എന്നിവർ ചടങ്ങിൽ വായനാ സന്ദേശം നൽകി. ഐ.ക്യു.എ.സി (IQAC) കോ-ഓർഡിനേറ്റർ ഡോ. നാജിയ ബീഗം, ട്രാവൽ ആൻ്റ് ടൂറിസം വിഭാഗം മേധാവി ഫിലിപ്പ് നൈനാൻ, മലയാള വിഭാഗം അധ്യാപകരായ ടി. അഞ്ജന, എ .ഷിഫ്ന എന്നിവർ സംസാരിച്ചു.
​തുടർന്ന് നടന്ന സെഷനിൽ രണ്ടാം വർഷ മലയാള ബിരുദ വിദ്യാർത്ഥിനി എം. കെ. നിധന്യ, മലയാള വിഭാഗം അധ്യാപകൻ ടി. കെ. സതീശൻ എന്നിവർ തങ്ങളുടെ വായനാനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. മലയാളം ബിരുദ വിദ്യാർത്ഥിനികളായ കെ.പി.ശ്രീനന്ദ സ്വാഗതവും എ. പി. അഖില നന്ദിയും രേഖപ്പെടുത്തി. കോളേജിലെ മറ്റ് അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.