View Cutting
എടക്കര റോട്ടറി ക്ലബ്ബും ഫാത്തിമ ആർട്സ് ആൻഡ് സയൻസ് കോളേജ് മൂത്തേടവും സംയുക്തമായി കോളേജ് ക്യാമ്പസിൽ ട്രാഫിക് ബോധവൽക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. നിലമ്പൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.എസ്. സുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. എടക്കര റോട്ടറി ക്ലബ് പ്രസിഡന്റ് പി.വി. വിനോദ് അധ്യക്ഷത വഹിച്ചു. കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി. അബ്ദുൽ ലത്തീഫ് ഉൾപ്പെടെ റോട്ടറി ക്ലബ് പ്രതിനിധികൾ സംസാരിച്ചു. റോഡ് സുരക്ഷയെക്കുറിച്ചും ഉത്തരവാദിത്തത്തോടെയുള്ള ഗതാഗത നിയമപാലനത്തെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.
View Cutting
View Cutting
View Cutting
View Cutting
View Cutting