News Details

27 Oct 2026

വയലാർ ഓർമ്മ ദിനം

വയലാർ ഓർമ്മ ദിനം

ഹൃദയത്തിൽ വയലാർ' 
അനുസ്മരണവും ഗാനാഞ്ജലിയും
മൂത്തേടം ഫാത്തിമ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വയലാർ രാമവർമ്മയുടെ സ്മരണ പുതുക്കി 'ഹൃദയത്തിൽ വയലാർ' അനുസ്മരണവും ഗാനാഞ്ജലിയും സംഘടിപ്പിച്ചു. കോളേജി ലെ സൗണ്ട് ഗാർഡൻ മ്യൂസിക് ക്ലബ്ബിന്റെയും സമന്വയ റൈറ്റേഴ്സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തി ലാണ് പരിപാടി സംഘടിപ്പിച്ചത്.
കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ്ജ്  ഫിലിപ്പ് നൈനാൻ പരിപാടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സൗണ്ട് ഗാർഡൻ മ്യൂസിക് ക്ലബ്ബ് കോ-ഓർഡിനേറ്റർ കെ. ശരണ്യ അധ്യക്ഷത വഹിച്ചു. 
മലയാള വിഭാഗം അധ്യാപകൻ ടി.കെ. സതീശൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. സമന്വയ റൈറ്റേഴ്സ് ക്ലബ് കോർഡിനേറ്റർ എം. ശ്രീലത സ്വാഗതവും മലയാള വിഭാഗം അധ്യാപിക ടി. അഞ്ജന  കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
അധ്യാപികമാരായ അശ്വതി വിനുകുമാർ , രേവതി ആനന്ദ്, വി.ബി.ധന്യ, ബിൻസി, ദൃശ്യ,ഫാസില, ജിനേഷ് ബാലാജി തുടങ്ങിയാർ സംബന്ധിച്ചു
ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം വിദ്യാർത്ഥികളും അധ്യാപകരും അണിനി രന്ന വയലാർ ഗാനാർച്ചനയും അരങ്ങേറി. വയലാറിന്റെ പ്രശസ്തമായ ചലച്ചിത്ര ഗാനങ്ങളും കവിതകളും കോർത്തിണ ക്കിക്കൊണ്ട് സംഘടിപ്പിച്ച ഗാനാർച്ചന ശ്രദ്ധേയമായി.