View Cutting
മൂത്തേടം ഫാത്തിമ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കേരളപ്പിറവി ദിനാഘോഷവും മലയാള ഭാഷവാരാചര ണവും വിപുലമായ പരിപടികളോടെ ആചരിച്ചു. മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ റവ. ഫാ. ഡോ. ഷിബിൻ പി. ജെയിസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.മലയാള വിഭാഗം മേധാവി എം. ശ്രീലത അധ്യക്ഷത വഹിച്ചു. കോളേജ് സി.ഇ.ഒ റവ. ഫാ. എബ്രഹാം പതാക്കൽ, സ്റ്റാഫ് സെക്രട്ടറി വിജി കൃഷ്ണ,
ടി.കെ. സതീശൻ, ടി.ദൃശ്യ വിദ്യാർത്ഥി പ്രതിനിധികളും സംസാരിച്ചു. മലയാള വിഭാഗം അധ്യാപിക മാരായ ടി. അഞ്ജന സ്വാഗതവും എ. ഷിഫ്ന കൃതജ്ഞതയു രേഖപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികളു ടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
രണ്ടാം വർഷ മലയാള വിദ്യാർത്ഥി സൂര്യ കാവുങ്ങൽ രംഗപൂജ നൃത്തം അവതരിപ്പി ച്ചു
കേരളപ്പിറവിയോടും മാതൃഭാഷയോടു മുള്ള സ്നേഹം പ്രകടമാക്കിക്കൊണ്ട് കവിതാലാപനം, ഗാനാലാപനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും ആഘോഷം വർണ്ണാഭമാക്കുകയും ചെയ്തു. മലയാള വിഭാഗം വിദ്യാർത്ഥി കളായ എം.കെ.നിതന്യ, എം.ഷാലു ഒ. അഭിന, സി.ഫാത്തിമ ഫിദ, മായ തുടങ്ങിയവർ നേതൃത്വം നൽകി.
View Cutting
View Cutting
ഹൃദയത്തിൽ വയലാർ'
അനുസ്മരണവും ഗാനാഞ്ജലിയും
മൂത്തേടം ഫാത്തിമ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വയലാർ രാമവർമ്മയുടെ സ്മരണ പുതുക്കി 'ഹൃദയത്തിൽ വയലാർ' അനുസ്മരണവും ഗാനാഞ്ജലിയും സംഘടിപ്പിച്ചു. കോളേജി ലെ സൗണ്ട് ഗാർഡൻ മ്യൂസിക് ക്ലബ്ബിന്റെയും സമന്വയ റൈറ്റേഴ്സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തി ലാണ് പരിപാടി സംഘടിപ്പിച്ചത്.
കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ഫിലിപ്പ് നൈനാൻ പരിപാടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സൗണ്ട് ഗാർഡൻ മ്യൂസിക് ക്ലബ്ബ് കോ-ഓർഡിനേറ്റർ കെ. ശരണ്യ അധ്യക്ഷത വഹിച്ചു.
മലയാള വിഭാഗം അധ്യാപകൻ ടി.കെ. സതീശൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. സമന്വയ റൈറ്റേഴ്സ് ക്ലബ് കോർഡിനേറ്റർ എം. ശ്രീലത സ്വാഗതവും മലയാള വിഭാഗം അധ്യാപിക ടി. അഞ്ജന കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
അധ്യാപികമാരായ അശ്വതി വിനുകുമാർ , രേവതി ആനന്ദ്, വി.ബി.ധന്യ, ബിൻസി, ദൃശ്യ,ഫാസില, ജിനേഷ് ബാലാജി തുടങ്ങിയാർ സംബന്ധിച്ചു
ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം വിദ്യാർത്ഥികളും അധ്യാപകരും അണിനി രന്ന വയലാർ ഗാനാർച്ചനയും അരങ്ങേറി. വയലാറിന്റെ പ്രശസ്തമായ ചലച്ചിത്ര ഗാനങ്ങളും കവിതകളും കോർത്തിണ ക്കിക്കൊണ്ട് സംഘടിപ്പിച്ച ഗാനാർച്ചന ശ്രദ്ധേയമായി.
View Cutting
എടക്കര റോട്ടറി ക്ലബ്ബും ഫാത്തിമ ആർട്സ് ആൻഡ് സയൻസ് കോളേജ് മൂത്തേടവും സംയുക്തമായി കോളേജ് ക്യാമ്പസിൽ ട്രാഫിക് ബോധവൽക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. നിലമ്പൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.എസ്. സുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. എടക്കര റോട്ടറി ക്ലബ് പ്രസിഡന്റ് പി.വി. വിനോദ് അധ്യക്ഷത വഹിച്ചു. കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി. അബ്ദുൽ ലത്തീഫ് ഉൾപ്പെടെ റോട്ടറി ക്ലബ് പ്രതിനിധികൾ സംസാരിച്ചു. റോഡ് സുരക്ഷയെക്കുറിച്ചും ഉത്തരവാദിത്തത്തോടെയുള്ള ഗതാഗത നിയമപാലനത്തെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.
View Cutting
View Cutting
View Cutting
View Cutting
View Cutting
View Cutting